യുഎഇ പൊതുമാപ്പ് ഈ മാസം അവസാനിക്കും; നിയമവിരുദ്ധ താമസക്കാർ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ

UAE amnesty to end this month 2024
യുഎഇ പൊതുമാപ്പ് ഈ മാസം അവസാനിക്കും; നിയമവിരുദ്ധ താമസക്കാർ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ
Updated on

ദുബായ്: യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് താമസം നിയമപരമാക്കുന്നതിനോ പിഴയോ പ്രവേശന നിരോധനമോ കൂടാതെ രാജ്യം വിട്ടുപോകുന്നതിനോ അവസരം നൽകുന്ന പൊതുമാപ്പിന്‍റെ കാലാവധി ഈ മാസം 31 ന് അവസാനിക്കും.വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവർ നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ അഭ്യർത്ഥിച്ചു.

2024 സെപ്റ്റംബർ 1ന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി, ഒക്ടോബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സേവനം തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് ഇത് ഡിസംബർ 31 വരെ നീട്ടി. രാജ്യത്ത് ദീർഘകാലമായി രേഖകളില്ലാതെ കഴിയുന്നവർക്ക് തങ്ങളുടെ താമസം നിയമപരമാക്കാനുള്ള യുഎഇ യുടെ മനുഷ്യത്വപരമായ നടപടിയാണ് പൊതുമാപ്പ് പദ്ധതിയെന്ന് മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com