യുഎഇ പൊതുമാപ്പ്: പ്രവാസി ഇന്ത്യക്കാർക്ക് സഹായഹസ്തവുമായി യുണൈറ്റഡ് പിആർഒ അസോസിയേഷൻ

തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ശനിയാഴ്ച യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു
UAE Amnesty: United PRO Association lends helping hand to NRIs
യുഎഇ പൊതുമാപ്പ്: പ്രവാസി ഇന്ത്യക്കാർക്ക് സഹായഹസ്തവുമായി യുണൈറ്റഡ് പിആർഒ അസോസിയേഷൻ
Updated on

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ പ്രയോജനം പ്രവാസി ഇന്ത്യക്കാർക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ യുണൈറ്റഡ് പിആർഒ അസോസിയേഷൻ തീരുമാനിച്ചു. പ്രവാസികൾക്ക് സഹായം ലഭ്യമാകുന്ന തരത്തിൽ ആശ്വാസകരമായ നടപടികൾ കൈക്കൊള്ളുമെന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ബ്രിജേന്ദർ സിംഗ് പറഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

പൊതുമാപ്പുമായി ബന്ധപ്പെട്ട് പ്രവാസി സമൂഹത്തിന് തികച്ചും സൗജന്യമായി ഔട്ട്‌പാസ് കൂടാതെ സാമ്പത്തികപ്രയാസം മൂലം ടിക്കറ്റ് എടുത്ത് നാട്ടിൽ പോകാൻ കഴിയാത്തവർക്ക് ടിക്കറ്റ് അടക്കം സൗജന്യമായി നൽകുന്ന പ്രയോജനകരമാകുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന നിവേദനം കോൺസൽ ജനറലിന് സമർപ്പിച്ചു.

കൂടിക്കാഴ്ചയിൽ കോൺസുലേറ്റ് പ്രതിനിധി ബ്രിജേന്ദർ സിംഗ്, അസോസിയേഷൻ പ്രതിനിധികളായ ആക്റ്റിംഗ് പ്രസിഡന്‍റ് അബ്ദുൽ ഗഫൂർ പൂക്കാട്, ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം, ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് മപ്പാട്ടുകര, ജോയിൻ സെക്രട്ടറി ബഷീർ സൈദു, ജോയിൻ ട്രഷറർ ഗഫൂർ വെറുമ്പിൻചാലിൽ, എക്സികുട്ടീവ് അംഗങ്ങൾ ആയ മൂസ തെക്കേക്കരയിൽ, സമിൽ അമേരി തുടങ്ങിയവർ പങ്കെടുത്തു.

തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ശനിയാഴ്ച യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com