മേഖലയിലെ സംഘർഷം: യുഎഇ - ഇന്ത്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച
മേഖലയിലെ സംഘർഷം: യുഎഇ - ഇന്ത്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച
അബുദാബി: യുഎഇ - ഇന്ത്യ വിദേശകാര്യ മന്ത്രിമാർ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇറാന്‍റെ ആക്രമണങ്ങളെത്തുടർന്നുണ്ടായ വെല്ലുവിളികളും ചർച്ച ചെയ്തു.
മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.
ഇറാന്‍റെ ആക്രമണങ്ങൾ മേഖലയിലെ സാമ്പത്തിക-സുരക്ഷാ സ്ഥിരതയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ചർച്ചയിൽ തീരുമാനമായി.
സിവിലിയൻ സ്ഥാപനങ്ങളെയും സാമ്പത്തിക മേഖലയെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെയും ഭീകരവാദത്തെയും സംയുക്തമായി നേരിടേണ്ടതിന്‍റെ ആവശ്യകത യുഎഇ മന്ത്രി ചർച്ചയിൽ ഉന്നയിച്ചു.
പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങളിൽ ഇരുരാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്‍റെയും ബാഹ്യ ഇടപെടലുകൾ തടയേണ്ടതിന്‍റെയും പ്രാധാന്യം ചർച്ചയിൽ വിഷയമായി. യുഎഇയുടെ സ്റ്റേറ്റ് സെക്യൂരിറ്റി അപ്പാരറ്റസ് ഭീകര ശൃംഖലയെ തകർത്തതിന് പിന്നാലെയാണ് ഈ ഉന്നതതല ചർച്ചകൾ നടന്നത്.

