ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ

ഗോൾഡൻ വീസക്കാർക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക ഹോട്ട്‌ലൈൻ ഏർപ്പെടുത്തി.
UAE announces special consular services for Golden Visa holders

ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ

Updated on

ദുബായ്: ഗോൾഡൻ വീസയുള്ളവർക്ക് വിദേശ രാജ്യങ്ങളിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി യുഎഇ പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. ഗോൾഡൻ വീസക്കാർക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക ഹോട്ട്‌ലൈൻ ഏർപ്പെടുത്തി.

ഇവർക്ക് ആവശ്യമുള്ള സഹായവും പിന്തുണയും അതാത് രാജ്യത്തെ അധികാരികളുമായി ചേർന്ന് ലഭ്യമാക്കാൻ പുതിയ സംവിധാനം വഴി സാധിക്കും. വിദേശത്ത് മരിക്കുന്ന ഗോൾഡൻ വീസക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇത് ഉപകരിക്കും.

ഗോൾഡൻ വീസക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കോൾ സെന്‍ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള ഹോട്ട്‌ലൈൻ ‪(+97124931133‬) 24 മണിക്കൂറും പ്രവർത്തിക്കും.

യോഗ്യതയുള്ള പ്രവാസികൾക്ക് വിദേശത്ത് പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് മടങ്ങുന്നതിന് ആവശ്യമായ ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്‍റ് നൽകാനും ഈ സേവനം സഹായിക്കും. 2019ൽ യുഎഇ ആരംഭിച്ച ദീർഘകാല താമസ വീസയാണ് ഗോൾഡൻ വീസ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com