മിനിമം ബാലൻസ് 5000 ആയി വർധിപ്പിച്ച് ബാങ്കുകൾ; പാലിക്കാത്തവർക്ക് പ്രതിമാസഫീ 25 ദിർഹം

ജൂൺ 1 മുതൽ നിയമം പ്രാബല്യത്തിൽ
uae banks raise minimum balance to AED 5000

മിനിമം ബാലൻസ് 5000 ആയി വർധിപ്പിച്ച് ബാങ്കുകൾ; പാലിക്കാത്തവർക്ക് പ്രതിമാസഫീ 25 ദിർഹം

Updated on

ദുബായ്: യുഎഇയിലെ ചില ബാങ്കുകൾ അക്കൗണ്ടിലെ മിനിമം ബാലൻസ് മുവായിരത്തിൽ നിന്ന് അയ്യായിരമായി ഉയർത്തി. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. മിനിമം തുക അക്കൗണ്ടിൽ സൂക്ഷിക്കാത്ത ഉപയോക്താക്കൾ പ്രതിമാസം 25 ദിർഹം ഫീ നൽകേണ്ടി വരും.

എന്നാൽ ചില വ്യവസ്ഥകൾക്ക് വിധേയമായി ഉപയോക്തക്കൾക്ക് ഈ ഫീയിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ബാങ്കിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും വ്യക്തിഗത വായ്പ എടുത്തവർക്കും ഓവർ ഡ്രാഫ്റ്റ് സൗകര്യം വിനിയോഗിക്കുന്നവർക്കും ഫീയിൽ നിന്ന് ഇളവ് ലഭിക്കും.

20,000 ദിർഹമോ അതിൽ കൂടുതലോ ടോട്ടൽ ബാലൻസ് നിലനിർത്തുന്ന ഉപയോക്താക്കൾ, 15,000 ദിർഹമോ അതിൽ കൂടുതലോ തുകയുടെ പ്രതിമാസ ശമ്പള അക്കൗണ്ട് ഉള്ളവർ, 5,000 നും 14,999 ദിർഹത്തിനും ഇടയിലുള്ള തുകയുടെ പ്രതിമാസ ശമ്പള അക്കൗണ്ട് ഉള്ള ക്രെഡിറ്റ് കാർഡ്, ഓവർഡ്രാഫ്റ്റ് സൗകര്യം വായ്പ എന്നിവയിൽ ഏതെങ്കിലും ഉള്ള ഉപയോക്താക്കൾ എന്നിവർ ഫീ നൽകേണ്ടതില്ല. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെടാത്ത എല്ലാ ബാങ്ക് ഉപയോക്താക്കളും അക്കൗണ്ടിന്‍റെ തരം അനുസരിച്ച് 100 ദിർഹം അല്ലെങ്കിൽ 105 ദിർഹം ഫീസ് നൽകണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com