

സുചേത
ദുബായ്: യുഎഇയിലെ മലയാളി ഗായിക സുചേതക്ക് ഗർഷോം ഇന്‍റർനാഷനൽ അവാർഡ് സമ്മാനിച്ചു. സിംഗപ്പൂരിലാണ് പുരസ്‌കാര സമർപ്പണ ചടങ്ങ് നടന്നത്. ചടങ്ങിന് ശേഷം സുചേത കച്ചേരിയും അവതരിപ്പിച്ചു.
20 വർഷത്തിനിടയിൽ ഈ പുരസ്കാരം നേടുന്ന പ്രായം കുറഞ്ഞ ഗായികയാണ് സുചേത. മലയാളം ഉൾപ്പെടെ ഏറ്റവും കൂടുതൽ ഭാഷകളിൽ പാട്ടുപാടി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ പ്രതിഭ കൂടിയാണ് സുചേത സതീഷ്. 155 ഭാഷകളിൽ പാടാൻ സുചേതക്ക് സാധിക്കും.
ദുബായ് മിഡിൽ സെസ്ക് യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിനിയായ സുചേത കണ്ണൂർ സ്വദേശി ഡോ. ടി.സി. സതീഷിന്‍റെയും സുമിത ആയില്യത്തിന്‍റെയും മകളാണ്.
സജീവ് നാരായണൻ (കുവൈത്ത്), അലക്സ് ഏബ്രഹാം (ഫിലിപ്പീൻസ്), മുംഷാദ് മന്നംബേത്ത് (സിംഗപ്പൂർ), സാവിയോ ജയിംസ് (അയർലൻഡ്), ഡി. സുധീരൻ (സിംഗപ്പൂർ) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ.