71.5 ബില്യൺ ദിർഹത്തിന്‍റെ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

അൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത വർഷത്തേക്കുള്ള 71.5 ബില്യൺ ദിർഹത്തിന്‍റെ ബജറ്റിന് അംഗീകാരം ലഭിച്ചത്
The UAE Cabinet has approved the federal budget of 71.5 billion dirhams
71.5 ബില്യൺ ദിർഹത്തിന്‍റെ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
Updated on

അബുദാബി: യുഎഇ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി മന്ത്രിസഭ. അംഗീകാരം ലഭിച്ചത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത വർഷത്തേക്കുള്ള 71.5 ബില്യൺ ദിർഹത്തിന്‍റെ ബജറ്റിന് അംഗീകാരം ലഭിച്ചത്.

2025ലെ യുഎഇ ബജറ്റിന്‍റെ ഭൂരിഭാഗവും സാമൂഹിക വികസനത്തിനും പെൻഷനുകൾക്കും (39 ശതമാനം), സർക്കാർ കാര്യങ്ങൾക്കുമാണ് നീക്കിവച്ചിട്ടുള്ളത്. (35.7 ശതമാനം). 25.57 ബില്യൺ ദിർഹമാണ് ഇതിന് നൽകുക.

27.859 ബില്യൺ ദിർഹമിന്‍റെ സാമൂഹിക വികസന ഫണ്ടിന് കീഴിലുള്ള വിനിയോഗം ഇങ്ങനെ

  • പൊതു, ഉന്നത വിദ്യാഭ്യാസ പരിപാടികൾക്ക് 10.914 ബില്യൺ ദിർഹം.

  • ആരോഗ്യ സംരക്ഷണത്തിനും സാമൂഹിക പ്രതിരോധ സേവനങ്ങൾക്കുമായി 5.745 ബില്യൺ ദിർഹം.

  • സാമൂഹിക കാര്യങ്ങൾക്ക് 3.744 ബില്യൺ ദിർഹം.

  • പെൻഷനുകൾക്ക് 5.709 ബില്യൺ ദിർഹം.

  • പൊതു സേവനങ്ങൾക്ക് 1.746 ബില്യൺ ദിർഹം.

  • 2.864 ബില്യൺ ദിർഹം സാമ്പത്തിക നിക്ഷേപത്തിനും, 2.581 ബില്യൺ ദിർഹം അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക മേഖലയ്ക്കുമായി ചെലവഴിക്കും.

മറ്റ് ഫെഡറൽ ചെലവുകൾ 12.624 ബില്യൺ ദിർഹം ആണ്. ഇത് ബജറ്റിന്‍റെ 17.7 ശതമാനം വരും. 2024ലെ ഫെഡറൽ ബജറ്റ് 64.06 ബില്യൺ ദിർഹമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com