നിയമലംഘനം: മാലിക് എക്സ്ചേഞ്ചിന്‍റെ അംഗീകാരം റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

രണ്ട് മില്യൺ ദിർഹം പിഴ.
UAE Central Bank revokes Malik Exchange's approval for violation of law

നിയമലംഘനം: മാലിക് എക്സ്ചേഞ്ചിന്‍റെ അംഗീകാരം റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

Updated on

അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതിന്‍റെയും തീവ്രവാദ- നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിന്‍റെയും പേരിൽ മാലിക് എക്സ്ചേഞ്ചിന്‍റെ അംഗീകാരം യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് എക്സ്ചേഞ്ചിന്‍റെ പേര് നീക്കം ചെയ്യുകയും 2 മില്യൺ ദിർഹം പിഴ ചുമത്തുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമവും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരായ നിയമവും ലംഘിച്ചതായി റെഗുലേറ്റർമാർ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

എല്ലാ എക്സ്ചേഞ്ച് ഹൗസുകളും, അവയുടെ ഉടമകളും, ജീവനക്കാരും സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും സമഗ്രതയും നിലനിർത്തുന്നതിനും യുഎഇ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും യുഎഇ നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നതിനും ബാധ്യസ്ഥരാണെന്ന് അധികൃതർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com