കഴിഞ്ഞ വർഷം സ്വർണശേഖരം വൻ തോതിൽ വർദ്ധിച്ചതായി യുഎഇ സെൻട്രൽ ബാങ്ക്
കഴിഞ്ഞ വർഷം സ്വർണശേഖരം വൻ തോതിൽ വർദ്ധിച്ചതായി യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: യുഎഇ സെൻട്രൽ ബാങ്കിന്റെ സ്വർണശേഖരം 2025ൽ വലിയ തോതിൽ വർദ്ധിച്ചു. ബാങ്ക് പുറത്തിറക്കിയ മാസാന്ത്യ കണക്ക് റിപ്പോർട്ട് പ്രകാരം, 2025 ഡിസംബർ അവസാനം സ്വർണശേഖരം 37.902 ശതകോടി ദിർഹമിലെത്തി. 2024 ഡിസംബർ അവസാനം ഇത് 22.981ശതകോടി ദിർഹമായിരുന്നു.
64.93 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബർ അവസാനം 37.291 ശതകോടി ദിർഹം ആയിരുന്ന സ്വർണ ശേഖരം ഡിസംബറിൽ 1.64 ശതമാനം ഉയർന്നാണ് 37.902 ശതകോടി ദിർഹമായത്.
ബാങ്കിലെ നിക്ഷേപങ്ങളിലും ശ്രദ്ധേയമായ വർധന ഉണ്ടായിട്ടുണ്ട്. 2025 ഡിസംബർ അവസാനം ഡിമാൻഡ് ഡെപ്പോസിറ്റുകൾ 1.264 ലക്ഷംകോടി ദിർഹം കവിഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024 ഡിസംബർ അവസാനം ഇത് ഏകദേശം 1.109 ലക്ഷം ദിർഹമായിരുന്നു. സേവിങ്സ് നിക്ഷേപങ്ങൾ 2025 ഡിസംബർ അവസാനം 400.51 ശതകോടി ദിർഹമായി ഉയർന്നു. മുൻവർഷം ഇതേ സമയത്ത് ഇത് 317.488 ശതകോടി ദിർഹം ആയിരുന്നു

