സംശയകരമായ സാമ്പത്തിക ഇടപാട്: രണ്ട് ബില്യൺ ദിർഹം കണ്ടുകെട്ടി യുഎഇ സെൻട്രൽ ബാങ്ക്

ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ പറഞ്ഞു
Suspicious financial transaction: UAE Central Bank confiscates two billion dirhams
സംശയകരമായ സാമ്പത്തിക ഇടപാട്: രണ്ട് ബില്യൺ ദിർഹം കണ്ടുകെട്ടി യുഎഇ സെൻട്രൽ ബാങ്ക്
Updated on

ദുബായ്: സംശയകരമായ സാമ്പത്തിക ഇടപാടുകൾക്കും ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലമ പറഞ്ഞു. സംശയകരമായ ഇടപാടുകളുടെ പേരിൽ പോയ വർഷം രണ്ട് ബില്യൺ ദിർഹത്തിന്‍റെ സമ്പത്തും ആസ്തിയും കണ്ടുകെട്ടിയതായി അദേഹം പറഞ്ഞു. അബുദാബിയിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ദേശീയ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

2022 ഇൽ 80 മില്യൺ ദിർഹത്തിന്‍റെ ഇടപാടുകൾക്ക് മുകളിലാണ് സെൻട്രൽ ബാങ്ക് ഉപരോധം ഏർപ്പെടുത്തിയതെങ്കിൽ ഇപ്പോൾ അത് 250 മില്യൺ ദിർഹമായി വർധിച്ചതായി ഗവർണർ ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയുടെ കാര്യക്ഷമതയും സമഗ്രതയും നിലനിർത്തുന്നതിൽ യുഎഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി അദേഹം പറഞ്ഞു.

സാമ്പത്തിക പ്രവർത്തനങ്ങൾ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന് സൂപർവൈസറി ടെക്‌നോളജി പ്രോഗ്രാം സെൻട്രൽ ബാങ്ക് ഉടൻ തുടങ്ങുമെന്ന് ബൽഅമ വ്യക്തമാക്കി.

കഴിഞ്ഞ വർഷം മൊത്തം 15,000 റഗുലേറ്റർ സ്ഥാപനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും ഉയർന്ന അപകട സാധ്യതയുള്ള സ്ഥാപനങ്ങളുടെ 4,000 പരിശോധനകൾ നടത്തിയിരുന്നു. 450 ശതമാനം വർധനയാണ് ഇക്കാര്യത്തിലുള്ളത്. കൂടാതെ 2022ൽ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഇടപാടുകളെയും കുറിച്ച് 55,000ത്തിലധികം റിപ്പോർട്ടുകൾ പരിശോധിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, അതിന്‍റെ വ്യാപനത്തിനുള്ള സഹായം എന്നിവയെ ചെറുക്കാനുള്ള 2024-'27 കാലയളവിലെ ദേശീയ പദ്ധതി യുഎഇ അടുത്തിടെയാണ് ആരംഭിച്ചത്.

അപകട സാധ്യത വിലയിരുത്തൽ, പരീക്ഷണം, അന്താരാഷ്ട്ര സഹകരണം, എന്നിവയുമായി ബന്ധപ്പെട്ട നിയമ നിർമാണത്തെ പിന്തുണയ്ക്കുന്നതിനായി തന്ത്രപരമായ 11 ലക്ഷ്യങ്ങൾ രൂപപ്പെടുത്തി. സംശയാസ്പദ പ്രവർത്തനങ്ങൾ/ഇടപാടുകൾ, കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ നടപ്പാക്കൽ എന്നിവ ഫിനാൻഷ്യൽ ഇന്‍റലിജൻസ് യൂണിറ്റിലേക്ക് (എഫ്ഐയു) കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com