ലബനനിൽ യുഎൻ സമാധാന സേനയുടെ വാഹനം കത്തിച്ചതിനെ അപലപിച്ച് യുഎഇ

സമാധാന സേനയെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ 1701 ന്‍റെ വ്യവസ്ഥകളുടെയും ലംഘനമാണ്
UAE condemns burning of UN peacekeeping vehicle in Lebanon
ലബനനിൽ യുഎൻ സമാധാന സേനയുടെ വാഹനം കത്തിച്ചതിനെ അപലപിച്ച് യുഎഇ
Updated on

ദുബായ്: ബെയ്‌റൂത്ത് വിമാനത്താവളത്തിന് സമീപം യുണൈറ്റഡ് നേഷൻസ് ഇന്‍റിം ഫോഴ്‌സ് ഇൻ ലബനാന്‍റെ (യൂണിഫിൽ) വാഹനം കത്തിക്കുകയും അന്താരാഷ്ട്ര സേനയിലെ ഒരംഗത്തിനു പരുക്കേൽക്കുകയും ചെയ്ത സംഭവത്തെ യുഎഇ ശക്തമായി അപലപിച്ചു.

രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള യുഎഇ വിദേശ കാര്യ സഹ മന്ത്രി ലാന സാക്കി നുസൈബെയാണ് ഇക്കാര്യം വ്യതമാക്കിയത്. സമാധാന സേനയെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ 1701 ന്‍റെ വ്യവസ്ഥകളുടെയും ലംഘനമാണെന്ന് അവർ പറഞ്ഞു.

ലെബനന്‍റെ പരമാധികാരം, ദേശീയ സമഗ്രത എന്നിവ സംരക്ഷിക്കുന്നതിൽ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും ലബനാനിൽ യുഎൻ സമാധാന സേന വഹിക്കുന്ന പങ്കിന് പിന്തുണ നൽകുമെന്നും അവർ പറഞ്ഞു. യൂണിഫിൽ സേനയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും  അവർ ആശംസിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com