ബെനീനിലെ ഭീകരാക്രമണം: യുഎഎഇ അപലപിച്ചു

UAE condemns on Terror attack in Benin
ബെനീനിലെ ഭീകരാക്രമണം: യുഎഎഇ അപലപിച്ചു
Updated on

അബൂദബി: ബെനീനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ട സംഭവത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം അക്രമങ്ങളെയും ഭീകരതയെയും യു.എ.ഇ നിരാകരിക്കുന്നുവെന്ന് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബെനിൻ സർക്കാരിനും ജനങ്ങൾക്കും ഈ ഹീനമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും മന്ത്രാലയം അനുശോചനം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com