ഹത്തയിലെ നാഷണൽ ഗാർഡ് സേനയോടൊപ്പം നോമ്പ് തുറന്ന് യുഎഇ പ്രതിരോധ മന്ത്രി ഷെയ്ഖ് ഹംദാൻ

''വിശുദ്ധ മാസത്തിൽ കുടുംബങ്ങളിൽ നിന്ന് അകലെയാണെങ്കിലും നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള അവരുടെ സമർപ്പണം ശ്രദ്ധേയമാണ്''
UAE Defense Minister Sheikh Hamdan breaks fast with National Guard troops in Hatta

ഹത്തയിലെ നാഷണൽ ഗാർഡ് സേനയോടൊപ്പം നോമ്പ് തുറന്ന് യുഎഇ പ്രതിരോധ മന്ത്രി ഷെയ്ഖ് ഹംദാൻ

Updated on

ദുബായ്: ഹത്തയിലെ നാഷണൽ ഗാർഡ് സേനയോടൊപ്പം നോമ്പ് തുറന്ന് യുഎഇ ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. റമദാനിലെ ആദ്യ വാരാന്ത്യത്തിലാണ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സൈനികർക്കൊപ്പം ഷെയ്ഖ് ഹംദാൻ ഇഫ്താറിനായി ഒത്തുചേർന്നത്.

''ഹത്തയിലെ നാഷണൽ ഗാർഡിന്‍റെ ഉദ്യോഗസ്ഥരോടൊപ്പം ഇഫ്താറിനായി ചേരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്,” ഷെയ്ഖ് ഹംദാൻ കുറിച്ചു. ''വിശുദ്ധ മാസത്തിൽ കുടുംബങ്ങളിൽ നിന്ന് അകലെയാണെങ്കിലും നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള അവരുടെ സമർപ്പണം ശ്രദ്ധേയമാണ്. നമ്മുടെ രാജ്യം സ്ഥിരതയുടെയും സമൃദ്ധിയുടെയും ഒരു പ്രകാശ ഗോപുരമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ 24 മണിക്കൂറും ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന എല്ലാവരെയും ഞങ്ങൾ ആഴത്തിൽ അഭിനന്ദിക്കുന്നു.''- ഷെയ്ഖ് ഹംദാൻ എഴുതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com