പിടികിട്ടാപ്പുള്ളിയെ ഇന്ത്യയിലേക്ക് നാടുകടത്തി യുഎഇ

ഇന്‍റർപോൾ വഴി ഇന്ത്യയുടെ ലൈസൺ ഓഫിസറായി പ്രവർത്തിക്കുന്ന സിബിഐയാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചത്
UAE deports fugitive to India

പിടികിട്ടാപ്പുള്ളിയെ ഇന്ത്യയിലേക്ക് നാടുകടത്തി യുഎഇ

Updated on

ദുബായ്: നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ യുഎഇ നാടുകടത്തി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിയായ ഹർഷിത് ബാബുലാൽ ജയിനിനെ ശനിയാഴ്ച അഹമ്മദാബാദിലേക്ക് അയക്കുകയും ഗുജറാത്ത് പൊലീസിന് കൈമാറുകയും ചെയ്തു. ഇന്‍റർപോൾ വഴി ഇന്ത്യയുടെ ലൈസൺ ഓഫിസറായി പ്രവർത്തിക്കുന്ന സിബിഐയാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചത്.

ഗുജറാത്ത് പൊലീസിന്‍റെ അഭ്യർഥന പ്രകാരം 2023 ഓഗസ്റ്റിൽ ഇന്‍റർപോൾ ഹർഷിത് ബാബുലാൽ ജയിനിനെതിരേ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ നാടുകടത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, യുഎഇ അധികൃതർ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചതായി സിബിഐ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com