യു.എ.ഇ യിലെ 34 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നിന്നുള്ള ബി​രു​ദത്തിന് സ്വയമേവ അംഗീകാരം: പദ്ധതിയുമായി ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യം

34 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഓ​ട്ടോ​മാ​റ്റി​ക് റെ​ക്ക​ഗ്നി​ഷ​ൻ സം​രം​ഭ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചേ​ർ​ന്നു
uae education development

യു.എ.ഇ യിലെ 34 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നിന്നുള്ള ബി​രു​ദത്തിന് സ്വയമേവ അംഗീകാരം

Updated on

ദുബായ്: യു.​എ.​ഇ ആ​സ്ഥാ​ന​മാ​യു​ള്ള 34 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് ബി​രു​ദം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ്വ​യ​മേ​വ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന സം​രം​ഭ​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യം രംഗത്ത് വന്നു. 34 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഓ​ട്ടോ​മാ​റ്റി​ക് റെ​ക്ക​ഗ്നി​ഷ​ൻ സം​രം​ഭ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചേ​ർ​ന്ന​താ​യി മ​ന്ത്രാ​ല​യം പ്രഖ്യാപിച്ചു. സീ​റോ ബ്യൂ​റോ​ക്ര​സി’ സം​വി​ധാ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന​തും ദേ​ശീ​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​ണ്​ ഈ സം​രം​ഭ​മെ​ന്ന്​ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

സം​വി​ധാ​നം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം 25,000ത്തി​ല​ധി​കം ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ട്ടു​വെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന ഇ​മാ​റാ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഇ​ത് വി​പു​ലീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​ലേ​ക്കോ തൊ​ഴി​ലി​ലേ​ക്കോ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും സം​രം​ഭം സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം ഈ ​കാ​ല​താ​മ​സം ഇ​ല്ലാ​താ​ക്കു​ന്നു. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ​ത​ന്നെ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​വ​രു​ടെ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com