യുഎഇ എക്സ്ചേഞ്ച് മെട്രൊ സ്റ്റേഷൻ ഇനി മുതൽ ലൈഫ് ഫാർമസി മെട്രൊ സ്റ്റേഷൻ

പേരിടുന്നതിനുള്ള 10 വർഷത്തെ കരാറാണ് ലൈഫ് ഫാർമസിക്ക് ആർടിഎ നൽകിയിട്ടുള്ളത്
UAE Exchange Metro Station will now be Life Pharmacy Metro Station

യുഎഇ എക്സ്ചേഞ്ച് മെട്രൊ സ്റ്റേഷൻ ഇനി മുതൽ ലൈഫ് ഫാർമസി മെട്രൊ സ്റ്റേഷൻ

Updated on

ദുബായ്: യു‌എഇ എക്സ്ചേഞ്ച് മെട്രൊ സ്റ്റേഷന്‍റെ പേര് ലൈഫ് ഫാർമസി മെട്രൊ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പേരിടുന്നതിനുള്ള 10 വർഷത്തെ കരാറാണ് ലൈഫ് ഫാർമസിക്ക് ആർടിഎ നൽകിയിട്ടുള്ളത്.

ഈ മാസം മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള സമയങ്ങളിൽ മെട്രൊ സ്റ്റേഷനുകളിലെ എല്ലാ ദിശാ സൂചനകളും ആർ‌ടിഎ പരിഷ്കരിക്കുകയോ പുനർനാമകരണം നടത്തുകയോ ചെയ്യും. ആർ‌ടിഎയുടെ സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങൾ, പൊതുഗതാഗത ആപ്ലിക്കേഷനുകൾ, ഓൺ‌ ബോർഡ് ഓഡിയോ അറിയിപ്പുകൾ എന്നിവയിലും പുതിയ പേര് ഉൾപ്പെടുത്തും.

ലൈഫ് ഫാർമസി ഗ്രൂപ്പും ഹൈപർ മീഡിയയും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. മാഡ മീഡിയയും ആർ‌ടിഎയും തമ്മിലുള്ള കൺസെഷൻ കരാറിന് കീഴിൽ ആർ‌ടിഎ നിയമിച്ച അംഗീകൃത കൺസെഷണറേറ്റ് എന്ന നിലയിൽ മാഡ മീഡിയയും ഇതിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com