സകാത്ത് പണമായി നൽകാൻ അനുമതി നൽകിയതായി യുഎഇ ഫത്‌വ കൗൺസിൽ

സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്‌ലിങ്ങൾക്കും പ്രായ ലിംഗ ഭേദമന്യേയും ഇത് ബാധകമാണ്.
UAE Fatwa Council allows paying Zakat in cash

സകാത്ത് പണമായി നൽകാൻ അനുമതി നൽകിയതായി യുഎഇ ഫത്‌വ കൗൺസിൽ

Updated on

അബുദാബി: ഈ വർഷത്തെ ഫിത്‌റ് സകാത്ത് പണമായി നൽകാൻ അനുമതിയുണ്ടെന്ന് യുഎഇ ഫത്‌വ കൗൺസിൽ അറിയിച്ചു. ഒരാൾക്ക് 25 ദിർഹം എന്ന നിരക്കിലാണ് ഇതിനായി ശുപാർശ ചെയ്തിട്ടുള്ള തുക. സകാത്തുൽ ഫിത്‌റ് അരിയായിട്ടോ (2.5 കിലോ) അല്ലെങ്കിൽ പണമായോ നൽകാവുന്നതാണ്.

പെരുന്നാൾ ദിനത്തിൽ പാവപ്പെട്ടവരെ സഹായിക്കുക എന്ന സകാത്തിന്‍റെ പ്രധാന ലക്ഷ്യം മുൻനിർത്തിയാണ് പണമായി നൽകുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്‌ലിങ്ങൾക്കും പ്രായ ലിംഗ ഭേദമന്യേയും ഇത് ബാധകമാണ്.

കുടുംബനാഥനാണ് തന്‍റെ പങ്കാളിയുടെയും കുട്ടികളുടെയും ആശ്രിതരുടെയും പേരിൽ ഈ ബാധ്യത നിറവേറ്റേണ്ടത്.

logo
Metro Vaartha
www.metrovaartha.com