രാത്രിയിൽ ഹെഡ് ലൈറ്റില്ലാതെ വാഹനമോടിച്ചു; കഴിഞ്ഞ വർഷം 30,000 പേർക്ക് പിഴ ചുമത്തി യുഎഇ

രാത്രികാലങ്ങളിൽ ലൈറ്റില്ലാതെ വാഹനമോടിക്കുന്നത് ഫെഡറൽ ട്രാഫിക് ആൻഡ് റോഡ് നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണ്.
UAE fines 30,000 people for driving without headlights at night last year

രാത്രിയിൽ ഹെഡ് ലൈറ്റില്ലാതെ വാഹനമോടിച്ചു; കഴിഞ്ഞ വർഷം 30,000 പേർക്ക് പിഴ ചുമത്തി യുഎഇ

Updated on

ദുബായ്: രാത്രിയിൽ ഹെഡ് ലൈറ്റില്ലാതെ വാഹനമോടിച്ചതിന് 2024 ഇൽ മുപ്പതിനായിരം പേർക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. യുഎഇയിൽ രാത്രി ഡ്രൈവിംഗ് കുറ്റകൃത്യങ്ങൾ: 2024 ൽ ഹെഡ്‌ലൈറ്റ് ലംഘിച്ചതിന് 30,000 വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തി. രാത്രികാലങ്ങളിൽ ലൈറ്റില്ലാതെ വാഹനമോടിക്കുന്നത് ഫെഡറൽ ട്രാഫിക് ആൻഡ് റോഡ് നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണ്.

നിയമം അനുസരിച്ച്, ഡ്രൈവർമാർ സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ ഹെഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണം. മറ്റ് റോഡ് ഉപയോക്താക്കളെ വാഹനത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് അറിയിക്കേണ്ട ഘട്ടം വരുമ്പോഴും ഹെഡ് ലൈറ്റ് ഓണാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച്, രാത്രിയിൽ ലൈറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കുകയോ മൂടൽമഞ്ഞിൽ ലൈറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കുകയോ ചെയ്താൽ 500 ദിർഹവും നാല് ബ്ലാക്ക് പോയിന്‍റുകളുമാണ് ശിക്ഷ . ടെയിൽലൈറ്റ് ഇല്ലാതെയോ വശങ്ങളിലേക്ക് തിരിയുന്നതിന് ശരിയായ സിഗ്നലുകൾ ഇടാതെയോ വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും രണ്ട് ബ്ലാക്ക് പോയിന്‍റുകളുമാണ് ശിക്ഷ

ദുബായിൽ 10,706, ഷാർജയിൽ 8,635, അബുദാബിയിൽ 8,231, അജ്മാൻ 1,393, റാസൽ ഖൈമയിൽ 907, ഉമ്മുൽ ഖുവൈനിൽ 74, ഫുജൈറയിൽ 67 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള നിയമലംഘനങ്ങളുടെ കണക്ക്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, വാഹനങ്ങളിൽ പിൻവശത്തെ ലൈറ്റുകൾ ഇല്ലാത്തതിന് യുഎഇയിൽ കഴിഞ്ഞ വർഷം 10,932 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.

അബുദാബിയിൽ 4,279, ദുബായിൽ 3,901, ഷാർജയിൽ 1,603, അജ്മാനിൽ 764, റാസൽഖൈമയിൽ 246, ഉമ്മുൽഖുവൈനിൽ 27, ഫുജൈറയിൽ 112 എന്നിങ്ങനെയാണ് എമിറേറ്റുകൾ തിരിച്ചുള്ള നിയമലംഘനങ്ങൾ.

കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള ട്രാഫിക് വകുപ്പുകൾ ആവശ്യത്തിന് പ്രകാശമില്ലാത്ത ലൈറ്റുകൾ ഉപയോഗിച്ചതിന് 34,811 കേസുകളെടുത്തു. അബുദാബിയിൽ 6,899, ദുബായിൽ 4,329, ഷാർജയിൽ 18,702, അജ്മാനിൽ 4,707, ഉമ്മുൽഖുവൈനിൽ 26, ഫുജൈറയിൽ 148 എന്നിങ്ങനെയാണ് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com