

യുഎഇ പതാക ദിനം: ജിഡിആർഎഫ്എ ദുബായ് ആസ്ഥാനത്ത് വിപുലമായ ആഘോഷം
ദുബായ്: യുഎഇയുടെ പതാക ദിനത്തിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വിപുലമായ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. അൽ ജാഫിലിയയിലെ ജിഡിആർഎഫ്എ മുഖ്യ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി- അസിസ്റ്റന്‍റ് ഡയറക്ടർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. ആസ്ഥാനത്ത് എത്തിയ ജീവനക്കാർ, ദേശീയ ഗാനം ആലപിച്ചു.
ചടങ്ങിൽ സംസാരിച്ച ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, പതാക ദിനം ദേശീയ അഭിമാനം പ്രകടിപ്പിക്കാനും, രാജ്യത്തോടും അതിന്‍റെ നേതൃത്വത്തോടുമുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള അവസരമാണെന്ന് അഭിപ്രായപ്പെട്ടു.
ജനങ്ങളെ സേവിക്കാനും മികവിന്‍റെയും സംഭാവനയുടെയും യാത്ര തുടരാനുമുള്ള ജി ഡി ആർ എഫ് എ ദുബായുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.