

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ യുഎഇ പതാക ദിനാചരണം
ഷാർജ: യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള പതാക ദിനം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ആചരിച്ചു. അസോസിയേഷൻ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ യുഎഇ ദേശീയ പതാക ഉയർത്തി.
ഇന്ത്യയും യുഎഇയും തമ്മിൽ നിലനിൽക്കുന്ന പങ്കാളിത്തത്തിനും ആഴത്തിലുള്ള സൗഹൃദത്തിനും ഈ പതാക സാക്ഷ്യം വഹിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ പതാക ദിന സന്ദേശം വായിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജോയിന്‍റ് ട്രഷറർ പി.കെ. റെജി നന്ദി പറഞ്ഞു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്, പ്രഭാകരന്‍ പയ്യന്നൂര്‍, അനീസ് റഹ്‌മാന്‍,യൂസഫ് സഗീര്‍,
നസീര്‍ കുനിയില്‍ എന്നിവരും ടി കെ അബ്ദുൾ ഹമീദ്, മുജീബ് റഹ്മാൻ, അബ്ദുറഹ്മാൻ മാസ്റ്റർ , താഹിറലി പുറപ്പാട് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.