ഫുജൈറ: യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ മഴ. ബുധനാഴ്ച രാവിലെയാണ് ഫുജൈറയിലെ ചില പ്രദേശങ്ങളിൽ മഴ പെയ്തത്. അബുദാബിയിലും ദുബായിലും അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്.
പലയിടങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. നിരത്തുകളിൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.