
അഹ്മദ് ബിൻ അലി അൽ സായേഗ്
അബുദാബി: യുഎഇയുടെ പുതിയ ആരോഗ്യമന്ത്രിയായി അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അംഗീകാരത്തോടെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നിയമനം പ്രഖ്യാപിച്ചത്.
ആരോഗ്യമന്ത്രിയായിരുന്ന അബ്ദുൽറഹ്മാൻ അൽ ഒവൈസിന്‍റെ സേവനങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നന്ദി അറിയിച്ചു.