യുഎഇ - ഇന്ത്യ കോൺസുലാർ സേവനം കാര്യക്ഷമമാക്കാൻ ധാരണ

അബുദാബിയിൽ നടന്ന കഴിഞ്ഞ യോഗത്തിന് ശേഷമുണ്ടായ പുരോഗതി ഇരുവിഭാഗവും വിലയിരുത്തി
UAE, India agree to streamline consular services

യുഎഇ - ഇന്ത്യ കോൺസുലാർ സേവനം കാര്യക്ഷമമാക്കാൻ ധാരണ

Updated on

അബുദാബി: യുഎഇയും ഇന്ത്യയും തമ്മിലുള്ള കോൺസുലാർ സഹകരണം വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി യുഎഇ - ഇന്ത്യ സംയുക്ത കോൺസുലാർ കമ്മിറ്റിയുടെ യോഗം ന്യൂഡൽഹിയിൽ ചേർന്നു.

യുഎഇ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഒമർ ഉബൈദ് അൽഹസൻ അൽശംസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീപ്രിയ രംഗനാഥൻ എന്നിവരാണ് യോഗത്തിന് സംയുക്തമായി നേതൃത്വം നൽകിയത്. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാന്‍റെ ആശംസകൾ ഒമർ ഉബൈദ് യോഗത്തിൽ പങ്കുവെച്ചു.

അബുദാബിയിൽ നടന്ന കഴിഞ്ഞ യോഗത്തിന് ശേഷമുണ്ടായ പുരോഗതി ഇരുവിഭാഗവും വിലയിരുത്തി. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വിനിയോഗം, വിദ്യാഭ്യാസ യോഗ്യതകളുടെ ഓൺലൈൻ പരിശോധനയും സാക്ഷ്യപ്പെടുത്തലും, കോൺസുലാർ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തൽ എന്നിവ യോഗത്തിൽ പ്രധാന ചർച്ചയായി.

logo
Metro Vaartha
www.metrovaartha.com