യുഎഇ ലേബർ മാർക്കറ്റ് അവാർഡ് സമ്മാനിച്ചു: മികച്ച ജീവനക്കാർക്ക് ലക്ഷം ദിർഹം

സ്വകാര്യ മേഖലയിലെ 100 കമ്പനികളും തൊഴിലാളികളും തെരഞ്ഞെടുത്ത എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ മികച്ച ജീവനക്കാർക്ക് പരമാവധി ഒരു ലക്ഷം ദിർഹം സമ്മാനം
 UAE Labour Market Award: Top employees, firms honoured

യുഎഇ ലേബർ അവാർഡ്: മികച്ച ജീവനക്കാർക്ക് ലക്ഷം ദിർഹം.

Updated on

അബുദാബി: സ്വകാര്യ മേഖലയിലെ മികച്ച കമ്പനികളെയും തൊഴിലാളികളെയും ആദരിക്കുന്നതിനായുള്ള 'എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്' വിജയികളെ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ലഭിച്ച പതിനെണ്ണായിരത്തോളം അപേക്ഷകളിൽ നിന്നാണ് വിവിധ വിഭാഗങ്ങളിലായി 100 വിജയികളെ തെരഞ്ഞെടുത്തത്.

യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലാണ് അവാർഡുകൾ വിതരണം ചെയ്തത്. മികച്ച ജീവനക്കാരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് ഒരു ലക്ഷം ദിർഹവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 75,000 ദിർഹവും 50,000 ദിർഹവും ക്യാഷ് പ്രൈസ് ലഭിച്ചു. എക്സിക്യൂട്ടീവ് വിഭാഗത്തിൽ മലയാളി ഉൾപ്പെടെയുള്ളവർ ഒന്നാം സ്ഥാനം പങ്കിട്ടു.

മികച്ച തൊഴിൽ സാഹചര്യം ഒരുക്കിയതിന് ഒന്നാം സ്ഥാനം നേടിയ കമ്പനികളെ മന്ത്രാലയത്തിന്‍റെ ഒന്നാം കാറ്റഗറിയിൽ ഉൾപ്പെടുത്തും. ഇതിലൂടെ സർവീസ് ഫീസുകളിൽ വലിയ ഇളവുകളും 1.2 മില്യൺ ദിർഹം വരെയുള്ള സാമ്പത്തിക ലാഭവും കമ്പനികൾക്ക് ലഭിക്കും.

വ്യാപാര വിഭാഗത്തിൽ പ്രമുഖ ഗ്രൂപ്പായ ചൽഹൂബ്, നിർമാണ രംഗത്ത് ജുൽഫാർ, ആരോഗ്യ രംഗത്ത് സൗദി ജർമ്മൻ ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യുഎഇയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും മത്സരശേഷി വർദ്ധിപ്പിക്കാനുമായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്.

logo
Metro Vaartha
www.metrovaartha.com