യുഎഇ; ലേബർ ക‍്യാമ്പിൽ പരിശോധന 352 നിയമലംഘനങ്ങൾ കണ്ടെത്തി

ഗുരുതരമായ കുറ്റം ചെയ്ത കമ്പനികൾക്ക് പിഴ ചുമത്തി
UAE; Inspection found 352 violations in the labor camp
യുഎഇ; ലേബർ ക‍്യാമ്പിൽ പരിശോധന 352 നിയമലംഘനങ്ങൾ കണ്ടെത്തി
Updated on

അബുദാബി: യുഎഇയിലെ ലേബർ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തി. ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്ത അവസ്ഥ, എസി ശരിയായി പ്രവർത്തിക്കാത്തത്, തീപിടിത്ത സാധ്യത അലക്ഷ്യമായി കൈകാര്യം ചെയ്യുക, ശുചിത്വമില്ലായ്മ തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ഗുരുതരമായ കുറ്റം ചെയ്ത കമ്പനികൾക്ക് പിഴ ചുമത്തി. ചില കമ്പനികൾക്ക് താക്കീത് നൽകി. താമസ ക്യാമ്പുകൾ നിയമപരമാക്കുന്നതിന് ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ സുരക്ഷയും നിലവാരവും ഉറപ്പ് വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി മൊഹിസിൻ അലി അൽ നാസി പറഞ്ഞു.

യുഎഇയിൽ ഒന്നര മില്യൺ തൊഴിലാളികളാണ് ലേബർ ക്യാമ്പുകളിൽ കഴിയുന്നത്.1800 കമ്പനികൾ ഇലക്ട്രോണിക് ലേബർ അക്കമേഡേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.