ആമസോൺ തടത്തിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾ തടയാൻ ഓപ്പറേഷൻ 'ഗ്രീൻ ഷീൽഡുമായി' യുഎഇ

94 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 64 മില്യൺ ഡോളറിന്‍റെ ആസ്തികൾ.
UAE launches Operation 'Green Shield' to prevent environmental crimes in the Amazon basin

ആമസോൺ തടത്തിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾ തടയാൻ ഓപ്പറേഷൻ 'ഗ്രീൻ ഷീൽഡുമായി' യുഎഇ

Updated on

ദുബായ്: ആമസോൺ തടത്തിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇയുടെ നേതൃത്വത്തിൽ നടത്തിയ ബഹുരാഷ്ട്ര ഓപ്പറേഷനായ 'ഗ്രീൻ ഷീൽഡി'ന്‍റെ ഭാഗമായി 94 പേരെ അറസ്റ്റ് ചെയ്തു. 64 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആസ്തികൾ പിടിച്ചെടുക്കുകയും ചെയ്തു.

കൊളംബിയ, ബ്രസീൽ, പെറു, ഇക്വഡോർ രാജ്യങ്ങളുമായി സഹകരിച്ച് യുഎഇ നേതൃത്വം നൽകിയ 14 ദിവസത്തെ ദൗത്യത്തിന്‍റെ ഭാഗമായാണ് അറസ്റ്റുകളെന്ന് യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്‌യാൻ എക്‌സിൽ വ്യക്തമാക്കി.

2023ൽ ദുബായിൽ നടന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 28 നിടെ യുണൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈമുമായി സഹകരിച്ച് ആരംഭിച്ച ലോ എൻഫോഴ്‌സ്‌മെന്‍റ് ഫോർ ക്ലൈമറ്റ് പ്രകാരമാണ് യുഎഇ നടപടികൾ സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com