യുഎഇ മേസ്‌ അലുംനി പുരസ്‌കാരം കെ.എ. ഇസ്‌മായില്‍ റാവുത്തറിന്‌

കേരള സര്‍ക്കാര്‍ അദ്ദേഹത്തെ മികച്ച പൈനാപ്പിള്‍ കര്‍ഷകനുള്ള "പൈനാപ്പിള്‍ ശ്രീ " അവാര്‍ഡ്‌ നല്‍കി ആദരിച്ചിട്ടുണ്ട്‌
UAE MACE Alumni Award goes to K.A. Ismail Rawatar

യുഎഇ മേസ്‌ അലുംനി പുരസ്‌കാരം കെ.എ. ഇസ്‌മായില്‍ റാവുത്തറിന്‌

Updated on: 

ദുബായ്: കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളെജ്‌ ഓഫ്‌ എഞ്ചിനീയറിങ്(മേസ്‌) കോളെജിലെ ഏറ്റവും മികച്ച പൂര്‍വ വിദ്യാര്‍ഥിക്കുള്ള "ജിത്തു വര്‍ഗീസ്‌ എബ്രഹാം മെമ്മോറിയല്‍ പുരസ്‌കാരം' കെ.എ.ഇസ്‌മായില്‍ റാവുത്തറിന്‌. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ മേസ്‌ അലുംനി പ്രസിഡണ്ട്‌ കൃഷ്‌ണകുമാര്‍ പി. നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോണ്‍ ഇമ്മാനുവല്‍ ആണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌.

ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട്‌ ബിജി എം. തോമസ്‌, മേസ്‌ അലുംനി ഭാരവാഹികളായ ബാലമുരളി ജെ.പി., ഫസല്‍ പി., വിനീഷ്‌ സി.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.

മേസ്‌ കോളെജിലെ 1987 ബാച്ച് സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഇസ്‌മായില്‍ റാവുത്തര്‍ എംബിഎ ബിരുദം നേടിയ ശേഷം ടെക്‌സ്‌റ്റൈല്‍ മേഖലയിലേക്ക്‌ തിരിഞ്ഞു. ഫൈന്‍ ഫെയര്‍,കെയര്‍ എന്നീ ബ്രാന്‍ഡുകളുടെ സ്ഥാപകനാണ് അദ്ദേഹം.

നോര്‍ക്ക റൂട്ട്‌സ്‌ ഡയറക്ടറായും ഇന്ത്യാ ഗവണ്‍മെന്റിന്റെ കൃഷി മന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.കേരള സര്‍ക്കാര്‍ അദ്ദേഹത്തെ മികച്ച പൈനാപ്പിള്‍ കര്‍ഷകനുള്ള "പൈനാപ്പിള്‍ ശ്രീ " അവാര്‍ഡ്‌ നല്‍കി ആദരിച്ചിട്ടുണ്ട്‌. അവാര്‍ഡ്‌ പിന്നീട്‌ സമ്മാനിക്കുമെന്നും നിലവില്‍ പക്ഷാഘാതത്തെ തുടര്‍ന്ന്‌ അജ്‌മാനില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കട്ടെയെന്ന്‌ ആശംസിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com