മാധ്യമ നിയന്ത്രണത്തിന് പുതിയ സംവിധാനവുമായി യുഎഇ മീഡിയ കൗൺസിൽ; നിയമം ലംഘിച്ചാൽ 2 മില്യൺ ദിർഹം വരെ പിഴ

'ദേശീയ അഖണ്ഡത സംരക്ഷിക്കുക, എല്ലാ മാധ്യമ സ്ഥാപനങ്ങളും ഉള്ളടക്ക മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക'
UAE Media Council launches new system for media regulation

മാധ്യമ നിയന്ത്രണത്തിന് പുതിയ സംവിധാനവുമായി യുഎഇ മീഡിയ കൗൺസിൽ; നിയമം ലംഘിച്ചാൽ 2 മില്യൺ ദിർഹം വരെ പിഴ

Updated on

ദുബായ്: മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന്‍റെയും നിയന്ത്രിക്കുന്നതിന്‍റെയും ഭാഗമായി പുതിയ സംവിധാനം കൊണ്ടുവരുമെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഉള്ളടക്കത്തിന്‍റെ സാമൂഹ്യ നിരീക്ഷണം സാധ്യമാക്കുന്നതിന് പുതിയ പ്ലാറ്റ് ഫോം ഉടൻ സ്ഥാപിക്കും.

ബിസിനസ് പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, ലംഘനങ്ങൾ, കൊണ്ടെന്റ് ക്രിയേറ്റർമാർക്കുള്ള ഇളവുകൾ, മറ്റ് നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി വ്യക്തികൾക്ക് മാധ്യമ സ്ഥാപനങ്ങളും ഔട്ട്‌ലെറ്റുകളും സ്വന്തമാക്കാൻ അനുവാദം നൽകുന്നതാണ് പ്രധാന വ്യവസ്ഥകളിൽ ഒന്ന്.

40 വർഷത്തിനിടെ പ്രഖ്യാപിക്കുന്ന ആദ്യത്തെ മാധ്യമ നിയന്ത്രണ നിയമമാണിത്. വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും രാജ്യത്ത് പ്രസിദ്ധീകരിക്കുന്ന മാധ്യമ ഉള്ളടക്കത്തിനായി 20 പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിയമം അനുശാസിക്കുന്നു.

ദേശീയ അഖണ്ഡത സംരക്ഷിക്കുക, എല്ലാ മാധ്യമ സ്ഥാപനങ്ങളും ഉള്ളടക്ക മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഒഴിവാക്കുക, വാർത്തയും പരസ്യവും തമ്മിലുള്ള ആശയക്കുഴപ്പം ഇല്ലാതാക്കുക, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അംഗീകാരമില്ലാത്ത പരസ്യം ഒഴിവാക്കുക തുടങ്ങിയവയാണ് നിയമത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

നിയമം ലംഘിച്ചാൽ ഒരു മില്യൺ ദിർഹം വരെയും നിയമലംഘനം ആവർത്തിച്ചാൽ രണ്ട് മില്യൺ ദിർഹം വരെയും പിഴ ശിക്ഷ ലഭിക്കും. വ്യക്തികൾക്കോ ​​ ​​മാധ്യമ സ്ഥാപനങ്ങൾക്കോ ​​നൽകുന്ന ലൈസൻസുകൾ, പെർമിറ്റുകൾ, അംഗീകാരങ്ങൾ എന്നിവ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷയും ലഭിക്കും.

പ്രാദേശിക സിനിമാ മേഖലയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിവയെ പിന്തുണക്കുന്നതിനുമായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com