യുഎഇ മന്ത്രാലയം ഡിജിറ്റൽ സംഭരണ ​​സംവിധാനം: ലുലു ഹോൾഡിംഗ്സ് പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

ധാരണാപത്രത്തിൽ ഒപ്പുവച്ചു
UAE ministries digital Lulu Holdings new e-commerce platform

യുഎഇ മന്ത്രാലയം ഡിജിറ്റൽ സംഭരണ ​​സംവിധാനം: ലുലു ഹോൾഡിംഗ്സ് പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

Updated on

ദുബായ്: യുഎഇയുടെ 28 മന്ത്രാലയങ്ങളുമായി ഡിജിറ്റൽ സംഭരണ സഹകരണത്തിനുള്ള കരാറിൽ ഒപ്പ് വച്ച് ലുലു ഹോൾഡിങ്ങ്സ്. സർക്കാരിന്‍റെ ഡിജിറ്റൽ സംഭരണ സിസ്റ്റം പ‍ഞ്ച് ഔട്ട് പ്ലാറ്റ് ഫോമുമായി ചേർന്ന് ലുലുവിന്‍റെ പുതിയ ഇ കൊമേഴ്സ് പ്ലേറ്റ് ഫോമായ 'ലുലു ഓൺ' പ്രവർത്തിക്കും. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫിനാൻഷ്യൽ മാനേജ്മെന്‍റ് സെക്ടർ അണ്ടർ സെക്രട്ടറി മറിയം മുഹമ്മദ് അൽ അമീരി, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ എന്നിവർ ഒപ്പുവച്ചു.

ബി ടു ബി ബിസിനസ് ഇ കൊമേഴ്സ് പ്ലാറ്റ് ഫോമാണ് 'ലുലു ഓൺ'. സർക്കാരിന്‍റെ ഇ കൊമേഴ്സ് പ്ലാറ്റ് ഫോമായ പ‍ഞ്ച് ഔട്ട് സംഭരണ സംവിധാനത്തിൽ സ്ട്രീംലൈൻ ചെയ്തുകൊണ്ട് തന്നെ ലുലുവിന്‍റെ ഇ കൊമേഴ്സ് പ്ലാറ്റ് ഫോമിൽ നിന്ന് വളരെ എളുപ്പത്തിൽ ഓർഡർ ചെയ്യാനാകും. സ്പ്ലൈയർ ഇടപാടുകളും സർക്കാർ സംവിധാനങ്ങളുടെ സംഭരണ പ്രവർത്തനവും കൂടുതൽ സുതാര്യമാക്കുക എന്ന സർക്കാർ ലക്ഷ്യത്തിന് കരുത്ത് പകരുന്നത് കൂടിയാണ് 'ലുലുഓൺ' പ്ലാറ്റ് ഫോം.

യുഎഇയുടെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്തം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ലുലുവുമായുള്ള സഹകരണമെന്ന് യുഎഇ മന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പറഞ്ഞു. സർക്കാർ-സ്വകാര്യ പങ്കാളിത്വം യുഎഇയുടെ വികസനത്തിന് കരുത്തേകുമെന്നും യുഎഇ മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

ഫുഡ്-ഗ്രോസറി, ഇലക്ട്രോണിക്സ്, അക്സസറീസ്, ഓഫീസ് ഉപകരണങ്ങൾ അടക്കം ലുലുവിന്‍റെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഏറ്റവും മികച്ച നിരക്കിലാണ് ' ലുലുഓൺ ' പ്ലാറ്റ് ഫോമിൽ യുഎഇ മന്ത്രാലയങ്ങൾക്കായി ഉറപ്പാക്കിയിരിക്കുന്നത്. ഓർഡർ ചെയ്താൽ ഉത്പന്നങ്ങൾ വേഗത്തിൽ ഡെലിവർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. 35 വിഭാഗങ്ങളിലായി ഒന്നേകാൽ ലക്ഷത്തോളം ഉത്പന്നങ്ങൾ ലുലുഓൺ പ്ലാറ്റ് ഫോമിലൂടെ ഓർഡർ ചെയ്യാനാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com