
വ്യാജ കോളുകൾക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇ മന്ത്രാലയം
ദുബായ്: വ്യക്തിഗത - ബാങ്ക് വിവരങ്ങൾ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് വരുന്ന വ്യാജ കോളുകൾക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇ മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഫോൺ കോളുകളുടെ ഉറവിടം പരിശോധിക്കണമെന്നും ശ്രദ്ധയോടെ അത്തരം കോളുകൾ കൈകാര്യം ചെയ്യണമെന്നും സംശയകരമായ കോളുകൾ ലഭിച്ചാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും പൊലീസിൽ പരാതി നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു.
സർക്കാർ വകുപ്പുകളോ ബാങ്കോ വ്യക്തിഗത വിവരങ്ങൾ അന്വേഷിച്ച് ആരെയും വിളിക്കാറില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ കോളുകൾ ലഭിച്ചാൽ 600590000 നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.