യുഎൻ അഭയാർത്ഥി പദ്ധതിക്ക് 2 ലക്ഷം ഡോളർ വാഗ്‌ദാനം ചെയ്ത് യുഎഇ

അഭിനന്ദനം അറിയിച്ച് ഐക്യരാഷ്ട്രസഭ അഭയാർത്ഥി ഹൈക്കമ്മീഷണർ
UAE offers 2 lakh dollars to UN refugee program
യുഎൻ അഭയാർത്ഥി പദ്ധതിക്ക് 2 ലക്ഷം ഡോളർ വാഗ്‌ദാനം ചെയ്ത് യുഎഇ
Updated on

ദുബായ്: 2025-ലെ യു.എൻ അഭയാർത്ഥി പദ്ധതിയെ പിന്തുണക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം ഡോളർ (734,600 ദിർഹം) നൽകുമെന്ന് യുഎഇ അറിയിച്ചു. ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാനും കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് സഹായം നൽകാനും യുഎൻ അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറെ (യുഎൻഎച്ച്സിആർ) സഹായിക്കുന്നതിനുള്ള യു എ ഇ യുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് യു.എന്നിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി ജമാൽ അൽ മുഷാറഖ് പറഞ്ഞു. അഭയാർത്ഥികളുടെ ദുരവസ്ഥ ലഘൂകരിക്കുന്നതിനുള്ള യുഎഇയുടെ പിന്തുണയ്ക്കും പ്രതിബദ്ധതയ്ക്കും ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി നന്ദി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com