ഓർമ സാഹിത്യോത്സവം 2025ന് ശനിയാഴ്ച തുടക്കം

uae Orma Literary Festival 2025 begins on Saturday
ഓർമ സാഹിത്യോത്സവം 2025ന് ശനിയാഴ്ച തുടക്കം
Updated on

ദുബായ്: ഓർമ സാഹിത്യോത്സവം 2025 ന് ശനിയാഴ്ച തുടക്കമാവും. ഫെബ്രുവരി 15, 16 തീയതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മിയും സാംസ്‌കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം, പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, പ്രമുഖ മാധ്യമപ്രവർത്തകൻ നികേഷ് കുമാർ, യുവ എഴുത്തുകാരി ജിൻഷ ഗംഗ എന്നിവർ പ്രധാന അതിഥികളായി പങ്കെടുക്കും.

യുഎഇയിലെ വിവിധ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ പ്രതിനിധീകരിച്ച് 90 ഓളം സംവാദകരും വിവിധ വേദികളിൽ എത്തും. കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി സമസ്തമേഖലകളെയും സംബന്ധിച്ച വിവിധ വിഷയങ്ങൾ ഈ രണ്ടു ദിവസങ്ങളിൽ ചർച്ച ചെയ്യും. കുട്ടികൾക്കായി പ്രത്യേകം സാംസ്‌കാരിക വേദിയും സാഹിത്യോത്സവത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. രജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. ഫെബ്രുവരി 16 ന്‌ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ സാഹിത്യോത്സവം സമാപിക്കും. സമാപന സമ്മേളനത്തിൽ വെച്ചു ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം ജേതാക്കൾക്ക് സമ്മാനിക്കും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com