യുഎഇയിൽ ​ ജുമുഅ നമസ്കാര സമയ മാറ്റം പ്രാബല്യത്തിൽ

വെള്ളിയാഴ്ച മുതൽ ഉച്ചക്ക്​ 12.45നായിരിക്കും ജുമുഅ നമസ്കാരം
uae prayer time changed

യുഎഇയിൽ ​ ജുമുഅ നമസ്കാര സമയ മാറ്റം പ്രാബല്യത്തിൽ

Updated on

ദുബായ്: യുഎഇയിൽ ​ ജുമുഅ നമസ്കാര സമയത്തിലെ മാറ്റം പ്രാബല്യത്തിൽ വന്നു. ജനറൽ അതോറിറ്റി ഫോർ ഇസ്​ലാമിക്​ അഫേഴ്​സ്​, എൻഡോവ്​മെന്‍റ്​ ആൻഡ്​ സകാത്​ ആണ് സമയ മാറ്റം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതൽ ഉച്ചക്ക്​ 12.45നായിരിക്കും ജുമുഅ നമസ്കാരം. ഷാർജ ഒഴികെ മറ്റ്​ എമിറേറ്റുകളിൽ ജുമുഅ നമസ്കാര സമയം ഉച്ചക്ക്​ 1.15നായിരുന്നു.

പുതിയ സമയക്രമം അനുസരിച്ച്​ നമസ്കാരം 30 മിനിറ്റ്​ നേരത്തെയാക്കി. എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും സമയ മാറ്റം നടപ്പാക്കി.

2026 രാജ്യത്ത്​ ‘കുടുംബ വർഷമാ’യി ആചരിക്കുന്ന പശ്​ചാത്തലത്തിൽ കൂടിയാണ്​ പുതിയ തീരുമാനം നടപ്പാക്കുന്നത്​. 2022ൽ സർക്കാർ പ്രവൃത്തി സമയങ്ങളിൽ വരുത്തിയ മാറ്റം അനുസരിച്ചാണ്​​ ഔഖാഫ്​ വെള്ളിയാഴ്ചകളിലെ പ്രാർഥന സമയം ഉച്ച 1.15 ആയി ക്രമീകരിച്ചത്​. ഇതോടൊപ്പം പൊതു, സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധികൾ വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com