യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി അറബ് പാർലമെന്‍റ് പ്രസിഡന്‍റ്

അബുദാബിയിലെ ഖസർ അൽ ബഹറിലായിരുന്നു കൂടിക്കാഴ്ച
uae president arab parliament delegation

യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

Updated on

അബുദാബി: അറബ് പാർലമെന്‍റ് പ്രസിഡന്‍റ് മുഹമ്മദ് അഹമ്മദ് അൽ യമാഹിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. അബുദാബിയിലെ ഖസർ അൽ ബഹറിലായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ രാജ്യങ്ങളുടെ സുസ്ഥിരത, വികസനം, സമൃദ്ധി എന്നിവ ലക്ഷ്യമിട്ടുള്ള സംയുക്ത പ്രവർത്തനങ്ങളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു.

അറബ് ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പാർലമെന്‍ററി നയതന്ത്രത്തിന്‍റെ പ്രാധാന്യവും അറബ് വിഷയങ്ങളിൽ പ്രാദേശികവും അന്താരാഷ്ട്രീയവുമായ വേദികളിൽ ഏകോപിപ്പിച്ച് നിലപാട് സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു.

അറബ് വിഷയങ്ങളെ പിന്തുണയ്ക്കുന്നതിനും സംയുക്ത അറബ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇ പ്രസിഡന്‍റ് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് അറബ് പാർലമെന്‍റ് പ്രതിനിധി സംഘം നന്ദി അറിയിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്ര റീജിയണിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com