ലുലു ഹൈപ്പർമാർക്കറ്റിൽ യുഎഇ പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിത സന്ദർശനം ‌| Video

ലുലു ഗ്രൂപ്പ് മാനേജ്‌മെന്‍റിനെയും ജീവനക്കാരെയും യു എ ഇ പ്രസിഡന്‍റ് നേരിട്ട് അഭിനന്ദനം അറിയിച്ചു
UAE President visits Lulu Hypermarket

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്‌രിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സമീപം.

MV

Updated on: 

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്‌രിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

പ്രതിസന്ധികളിൽ വിപണിയിൽ തടസമില്ലാതെ അവശ്യസാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തിയതിനും, വിലക്കയറ്റം ഉണ്ടാകാതെ വിലനിലവാരം സുസ്ഥിരമായി നിലനിർത്താൻ സഹായിച്ചതിനും ലുലു ഗ്രൂപ്പ് മാനേജ്‌മെന്‍റിനെയും ജീവനക്കാരെയും യു എ ഇ പ്രസിഡന്‍റ് നേരിട്ട് അഭിനന്ദനം അറിയിച്ചു.

ഹൈപ്പർമാർക്കറ്റിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ച യുഎഇ പ്രസിഡന്‍റ്, അവിടെയുണ്ടായിരുന്ന സാധാരണക്കാരായ ഉപഭോക്താക്കളോടും ജീവനക്കാരോടും സൗഹൃദം പങ്കിടുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. മുൻകൂട്ടി അറിയിക്കാതെയുള്ള അദ്ദേഹത്തിന്‍റെ സന്ദർശനത്തെ വലിയ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com