
സർക്കാർ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് യുഎഇ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ്
ദുബായ്: യുഎഇ സർക്കാരിന്‍റെ പ്രകടനം വിലയിരുത്താനുള്ള പുതിയ സംവിധാനം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
പദ്ധതികളും തന്ത്രങ്ങളും നിരീക്ഷിക്കുന്നതിനും, നിർമിത ബുദ്ധിയുടെ അൽഗോരിതങ്ങൾ ഉപയോഗിച്ച് ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കാണാനുള്ള കഴിവ് വർധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറൽ സർക്കാരിന്‍റെ പ്രകടനം വിലയിരുത്തിന്നതിന് ഇതുവരെ ഫലപ്രദമായ ഒരു സംവിധാനമില്ലെന്നും, പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സർക്കാരിന്‍റെ പ്രവർത്തനം വികസിപ്പിക്കാനും മെച്ചപ്പെടുത്താനും സാധിക്കുമെന്നും എക്‌സിലെ പ്രസ്താവനയിൽ ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.