ദുബായ്: യുഎഇയിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വെള്ളിയാഴ്ച വരെ കിഴക്ക് തെക്കൻ മേഖലയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. പൊടിക്കാറ്റിനും മണൽക്കാറ്റിനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് 27 ഡിഗ്രി സെൽഷ്യസ് വരെയായി കുറഞ്ഞേക്കും.