രാഷ്ട്ര വളർച്ച മുന്നോട്ടു കൊണ്ടുപോകാൻ വഴികൾ ചർച്ച ചെയ്ത് യുഎഇ ഭരണാധികാരികൾ

യുഎഇയുടെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു
UAE rulers discuss ways to advance the nation's growth
രാഷ്ട്ര വളർച്ച മുന്നോട്ടു കൊണ്ടുപോകാൻ വഴികൾ ചർച്ച ചെയ്ത് യുഎഇ ഭരണാധികാരികൾ
Updated on

ദുബായ്: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് അൽ മർമൂമിൽ കൂടിക്കാഴ്ച നടത്തി. യുഎഇയുടെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. രാജ്യത്തിന്‍റെയും ജനങ്ങളുടെയും വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള പദ്ധതികൾ ചർച്ചയായി.

ജനങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനും സമൂഹത്തിന്‍റെ ക്ഷേമത്തിന് ഉതകുന്ന മേഖലകളിലെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഇരു നേതാക്കളും എടുത്തു പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാനും ദുബായ് രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യോഗത്തിൽ പങ്കെടുത്തു.

പ്രത്യേക കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോർട്ട് ഉപാധ്യക്ഷൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും ദുബായ് എയർപോർട്സ് പ്രസിഡന്‍റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്‌യാൻ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com