സുസ്ഥിരതാ- പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത വിശദീകരിച്ച് യുഎഇ ഭരണാധികാരികൾ

UAE rulers on sustainability and environmental protection
സുസ്ഥിരതാ- പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത വിശദീകരിച്ച് യുഎഇ ഭരണാധികാരികൾ
Updated on

ദുബായ്: ദേശീയ പരിസ്ഥിതി ദിനാഘോഷ വേളയിൽ സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധത വിശദീകരിച്ച് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. സുസ്ഥിര പുരോഗതിയുടെ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും പരിസ്ഥിതിയെ സംരക്ഷിക്കാനും ഭാവി തലമുറകൾക്കായി അതിന്‍റെ വിഭവങ്ങൾ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം പുതുക്കുകയും ചെയ്യണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര കാലാവസ്ഥാ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനും അന്തർദേശിയ വെല്ലുവിളികളോടുള്ള കൂട്ടായ ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് തന്‍റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. സമൂഹത്തിലെ എല്ലാവരോടും പ്രകൃതി സൗഹൃദ ജീവിത ശൈലി സ്വീകരിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭ്യർത്ഥിച്ചു.

യു.എ.ഇ സമൂഹത്തിന്‍റെ ആഴത്തിൽ വേരൂന്നിയ പരിസ്ഥിതി സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര വികസനം എന്നീ സംസ്കാരങ്ങളെ ദേശീയ പരിസ്ഥിതി ദിനം എടുത്തുകാണിക്കുന്നതായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽദഹക് പറഞ്ഞു. ജൂൺ 4 ന് നടക്കുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മറ്റ് അധികാരികളുമായി സഹകരിച്ച് സാമൂഹിക പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ മന്ത്രാലയം തയാറെടുക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com