സംഘർഷ സാഹചര്യത്തിലും ചരക്കുനീക്കവും വിതരണ ശൃംഖലയും കാര്യക്ഷമമെന്ന് യുഎഇ

ഇതുവരെ യുഎഇയിലെ തുറമുഖങ്ങൾ 25,000-ത്തിലധികം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്.
UAE says cargo movement and supply chain efficient even in times of conflict

സംഘർഷ സാഹചര്യത്തിലും ചരക്കുനീക്കവും വിതരണ ശൃംഖലയും കാര്യക്ഷമമെന്ന് യുഎഇ

Updated on

അബുദാബി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിലും യുഎഇ യിലെ ചരക്കുനീക്കവും വിതരണ ശൃംഖലയും കാര്യക്ഷമമായി തുടരുന്നുവെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രിയും സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് കമ്മിറ്റി ചെയർമാനുമായ സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു.

ഇതുവരെ യുഎഇയിലെ തുറമുഖങ്ങൾ 25,000-ത്തിലധികം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ യുഎഇയുടെ ലോജിസ്റ്റിക്സ് സംവിധാനം സുസജ്ജമാണെന്നതിന്‍റെ തെളിവാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിതരണ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനും തടസങ്ങളുണ്ടായാൽ ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനുമായി പ്രത്യേക ദേശീയ ദൗത്യസംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com