അനധികൃത സ്‌ഥാപനങ്ങളുമായി ഇടപാടുകൾ നടത്തരുത്: യുഎഇ സുരക്ഷാ അതോറിറ്റി

സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നതിന് മുമ്പ് സ്ഥാപനത്തിന് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് എസ്‌സി‌എ ആവശ്യപ്പെട്ടു
UAE Security Authority warns against dealing with illegal establishments

അനധികൃത സ്‌ഥാപനങ്ങളുമായി ഇടപാടുകൾ നടത്തരുത്: യുഎഇ സുരക്ഷാ അതോറിറ്റി

Updated on

ദുബായ്: അനധികൃത സാമ്പത്തിക സ്‌ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിനെതിരേ യുഎഇ സുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി. അംഗീകാരമില്ലാതെ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന ദുബായ് ആസ്ഥാനമായുള്ള മൂന്ന് സ്ഥാപനങ്ങളുടെ പേര് എസ്‌സി‌എ പ്രഖ്യാപിച്ചു. സിഗ്മ വൺ ക്യാപിറ്റൽ, സിഗ്മ - വെൽത്ത് വേൾഡ് ഫിനാൻഷ്യൽ, സിഗ്മ വൺ ക്യാപ് മാർക്കറ്റിങ് സർവീസസ് എന്നിവയാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾ.

സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നതിന് മുമ്പ് സ്ഥാപനത്തിന് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് എസ്‌സി‌എ ആവശ്യപ്പെട്ടു. ലൈസൻസില്ലാത്ത കമ്പനികളുമായി നടത്തുന്ന ഇടപാടുകൾക്ക് അതോറിറ്റി ഉത്തരവാദിയല്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

എസ്‌സി‌എ ലൈസൻസുള്ള സ്ഥാപനമായ ഗ്രീൻ‌സ്റ്റോൺ ഇക്വിറ്റി പാർട്‌ണേഴ്‌സ് ഫിനാൻഷ്യൽ പ്രോഡക്‌ട്‌സ് പ്രൊമോഷൻ എൽ‌എൽ‌സി ആണെന്ന് വ്യാജമായി അവകാശപ്പെടുന്ന ചില സ്ഥാപനങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച എസ്‌സി‌എ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com