യുഎഇ സ്റ്റാന്‍റ്സ് വിത്ത് ലെബനൻ കാമ്പെയ്‌ൻ; 100 ടൺ ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരമാണ് ദുരിതാശ്വാസ സഹായം നൽകുന്നത്
uae stands With lebanon campaign
യുഎഇ സ്റ്റാന്‍റ്സ് വിത്ത് ലെബനൻ കാമ്പെയ്‌ൻ; 100 ടൺ ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു
Updated on

അബുദാബി: യുഎഇ സ്റ്റാന്‍റ്സ് വിത്ത് ലെബനൻ കാമ്പെയ്‌നിന്‍റെ ഭാഗമായി ഫുജൈറയിലെ അൽ ബുസ്താൻ ഹാളിൽ നടന്ന പരിപാടിയിൽ 100 ടൺ സാധന സാമഗ്രികൾ ശേഖരിച്ചു. 1000-ലധികം സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെയാണ് . ലെബനനിലെ ജനങ്ങൾക്കുള്ള ഭക്ഷണസാധനങ്ങളും പാർപ്പിട ഉപകരണങ്ങളും അടങ്ങുന്ന ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചത്.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരമാണ് ദുരിതാശ്വാസ സഹായം നൽകുന്നത്. ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സും ഫുജൈറ ചാരിറ്റി അസോസിയേഷനും ചേർന്നാണ് ഇന്‍റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിലിന്‍റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ സഹായ പരിപാടി സംഘടിപ്പിച്ചത്.

ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖിയും അദ്ദേഹത്തിന്‍റെ മക്കളും ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖി, ഷെയ്ഖ് അബ്ദുല്ല ബിൻ ഹംദാൻ ബിൻ സുഹൈൽ അൽ ഷർഖി, ഫുജൈറ എമിറേറ്റുകളിൽ നിന്നുള്ള നിരവധി പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എമിറേറ്റ്സ് റെഡ് ക്രസൻ്റ്, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ തുടങ്ങിയ നിരവധി എമിറാത്തി ചാരിറ്റികൾ കൂട്ടായ്മകൾ ശേഖരണ പരിപാടിയിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com