UAE Tanishq Onam jewel designs
യുഎയിലും ഓണം ആഭരണ ശ്രേണിയുമായി തനിഷ്‌ക്Tanishq

യുഎഇയിൽ ഓണം ആഭരണ ശ്രേണിയുമായി തനിഷ്‌ക്

ഓണത്തിന്‍റെ പൈതൃകവും സാംസ്‌കാരിക ചിഹ്നങ്ങളും പ്രതിഫലിക്കുന്ന രൂപകൽപ്പനയിലാണ് ആഭരണങ്ങൾ
Published on

ദുബായ്: മലയാളികളുടെ ഉത്സവമായ ഓണത്തിന്‍റെ ഭാഗമായി സവിശേഷമായ സ്വർണാഭരണ ശ്രേണി പുറത്തിറക്കി ടാറ്റ ഗ്രൂപ്പിന്‍റെ കീഴിൽ ഉള്ള തനിഷ്‌ക് ജ്വല്ലറി. ഓണത്തിന്‍റെ പൈതൃകവും സാംസ്‌കാരിക ചിഹ്നങ്ങളും പ്രതിഫലിക്കുന്ന രൂപകൽപ്പനയിലാണ് ആഭരണങ്ങൾ തയാറാക്കിയത്.

വള്ളംകളി, മോഹിനിയാട്ടം, ഹൗസ് ബോട്ടുകൾ, ഗജവീരന്മാർ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഡിസൈൻ ഒരുക്കിയത്. പൗരാണികതയുടെ പ്രൗഢിയും ആധുനികതയുടെ സൗന്ദര്യവും സമന്വയിപ്പിച്ചാണ് ആഭരണങ്ങൾ നിർമിച്ചതെന്ന് ടാറ്റ ഗ്രൂപ്പിലെ ടൈറ്റൻ ഇന്‍റർനാഷണൽ സിഇഒ കുരുവിള മാർക്കോസ് പറഞ്ഞു.

ഇവയിലൂടെ പ്രവാസി മലയാളിയുടെ സംസ്കാരത്തോട് ചേർന്ന് നിൽക്കാനുള്ള ശ്രമമാണ് തനിഷ്‌ക് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മോഹിനിയാട്ടം കരം, താമര വള, സൺറൈസ് ഗോൾഡ് കട, പാലക്ക ലീഫ് പെൻഡന്‍റ് തുടങ്ങിയവയാണ് സവിശേഷ രൂപകൽപ്പനയിൽ പണിതീർത്ത പൊന്നാഭരണങ്ങൾ.

ഓണത്തിൻറെ ഭാഗമായി വജ്രാഭരണങ്ങളുടെ വിലയിലും അവയുടെ പണിക്കൂലിയിലും 25 ശതമാനം കുറവ് നൽകുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. യുഎയിലെ എല്ലാ തനിഷ്‌ക് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഓണം കളക്ഷൻ ലഭ്യമാവും.

logo
Metro Vaartha
www.metrovaartha.com