മനുഷ്യക്കടത്ത് ശ്രമം തകർത്ത് യുഎഇ: പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി

കേസിലെ മുഖ്യപ്രതിയെ സുരക്ഷാ സേന പിടികൂടി.
UAE thwarts human trafficking attempt; suspects handed over to Public Prosecution

മനുഷ്യക്കടത്ത് ശ്രമം തകർത്ത് യുഎഇ: പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി

Updated on

ദുബായ്: രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച രണ്ട് അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശ്രമങ്ങൾ യുഎഇ സുരക്ഷാ അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആദ്യ സംഭവത്തിൽ ജിസിസി രാജ്യങ്ങളിൽ പെട്ട ഒരു പൗരന്‍റെ സഹായത്തോടെ 18 ഏഷ്യൻ പൗരന്മാരെ വിവിധ സംഘങ്ങളായി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിപ്പിക്കാൻ നടത്തിയ ശ്രമമാണ് പരാജയപ്പെടുത്തിയത്.

ഈ കേസിലെ മുഖ്യപ്രതിയെ സുരക്ഷാ സേന പിടികൂടി. രണ്ടാമത്തെ സംഭവത്തിൽ, നിയമപരമായ നിയന്ത്രണങ്ങളിൽ നിന്നും അറസ്റ്റ് വാറന്‍റുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഒരു വിദേശിയെ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമമാണ് അധികൃതർ തടഞ്ഞത്.

ജിസിസി രാജ്യത്തിൽ പെട്ട ഒരു സ്ത്രീയും മകളും ചേർന്നാണ് ഈ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കുടുംബ യാത്രകളുടെ മറവിൽ നിരന്തരമായി ആളുകളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com