

ക്രിസ്‌മസിന് കൂടുതൽ ആഘോഷ പരിപാടികളുമായി യുഎഇ
christmas tree representative image - pexels
ദുബായ്: ക്രിസ്മസിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. ഇത്തവണ കൂടുതൽ ഇടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളും അരങ്ങേറും. മർസാ ബോളിവാഡിൽ ജനുവരി 11 വരെ എല്ലാ രാത്രികളിലും 8.30ന് വെടിക്കെട്ട് പ്രദർശനമുണ്ടാകും. ദുബായ് ക്രീക്കിന് സമീപം ഫെസ്റ്റിവൽ സിറ്റിയുടെ വലതു ഭാഗത്തായിരിക്കും വെടിക്കെട്ട് അരങ്ങേറുക.
ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ 38 ദിവസങ്ങളിൽ വെടിക്കെട്ടുണ്ടാകും. രാത്രി 8.30നായിരിക്കും പ്രകടനം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഡിസംബർ ആറു മുതൽ ആരംഭിച്ച ഡ്രോൺ ഷോ ജനുവരി 12 വരെ നീണ്ടു നിൽക്കും.
1000 ഡ്രോണുകളാണ് ആകാശത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുക. ബ്ലൂ വാട്ടേഴ്സ്, ബീച്ച്, ജെബിആർ എന്നിവിടങ്ങളിലായി രാത്രി എട്ട് മണി മുതൽ 10 വരെ എല്ലാ ദിവസങ്ങളിലും ഡ്രോൺ ഷോ അരങ്ങേറും.
ഡിസംബർ 26ന് ഡിഎസ്എഫിന്‍റെ 30-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ദൃശ്യവിസ്മയമൊരുക്കിയാകും ഡ്രോൺ ഷോ അരങ്ങേറുക. രണ്ടാമത്തെ ഷോ ഡിസംബർ 27നാണ്.