പൊതുമാപ്പിന്‍റെ ആനുകൂല്യം കമ്പനികൾക്കും; ഭരണപരമായ പിഴ ഒഴിവാക്കാൻ അപേക്ഷിക്കാം

ഒക്ടോബർ 31 വരെ ഈ ആനുകൂല്യം ലഭിക്കും.
uae visa amnesty 2024
പൊതുമാപ്പിന്‍റെ ആനുകൂല്യം കമ്പനികൾക്കും; ഭരണപരമായ പിഴ ഒഴിവാക്കാൻ അപേക്ഷിക്കാം
Updated on

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ ആനുകൂല്യം സ്വകാര്യ കമ്പനികൾക്കും ലഭിക്കാൻ അവസരം. ഭരണപരമായ പിഴകൾ ഒഴിവാക്കുന്നതിന് കമ്പനികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിക്കുന്ന ഒക്ടോബർ 31 വരെ ഈ ആനുകൂല്യം ലഭിക്കും.

തൊഴിൽ കരാർ സമർപ്പണം, പെർമിറ്റ് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട പിഴയാണ് ഒഴിവാക്കുക. എന്നാൽ പൊതുമാപ്പ് തുടങ്ങിയ സെപ്റ്റംബർ 1ന് മുൻപുള്ള നിയമലംഘനങ്ങൾക്ക് മാത്രമേ ഇളവ് ലഭിക്കൂ. 'സുരക്ഷിതമായ സമൂഹത്തിലേക്ക്' എന്ന പ്രമേയത്തിലാണ് ഐസിപിയുടെ സഹകരണത്തോടെ ഇത് നടപ്പാക്കുന്നത്. വർക്ക് പെർമിറ്റ് നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിക്കൽ എന്നീ സേവനങ്ങളാണ് നൽകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com