നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ദുബായ് ജിഡിആർഎഫ്എ

യുഎഇ പൊതുമാപ്പ് തീരാൻ ദിവസങ്ങൾ മാത്രം
UAE Visa Amnesty Program ends on October 31, 2024
നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ദുബായ് ജിഡിആർഎഫ്എ
Updated on

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിയമലംഘകർ എത്രയും വേഗം പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആവശ്യപ്പെട്ടു. പൊതുമാപ്പ് ഈ മാസം 31 അവസാനിക്കാനിരിക്കെയാണ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് യുഎഇയിലേക്ക് നിയമപരമായി തിരിച്ചെത്തുന്നതിൽ തടസ്സമില്ലെന്ന് വകുപ്പ് വീണ്ടും സ്ഥിരീകരിച്ചു

സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധിപേരാണ് തങ്ങളുടെ താമസം നിയമം വിധേയമാക്കിയത്. അതിനൊപ്പം തന്നെ ആയിരക്കണക്കിന് ആളുകളാണ് പിഴ ഒന്നും കൂടാതെ സ്വദേശത്തേക്ക് മടങ്ങിയത്‌ .ഒക്ടോബർ 31ന് ശേഷം രാജ്യത്ത് തുടരുന്ന നിയമലംഘകർ കടുത്ത ശിക്ഷാനടപടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. പൊതുമാപ്പ് നടപടികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ദുബായിലുള്ളത്. എമിറേറ്റിലെ 86 അമർ സെന്ററുകളിലും അൽ അവീറിലെ നിയമ ലംഘകരുടെ സെറ്റിൽമെന്റ് പരിഹാരകേന്ദ്രത്തിലും സർവീസ് ലഭ്യമാണ്. പൊതുമാപ്പ് സേവനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 8005111 എന്ന നമ്പറിൽ വിളിക്കാമെന്ന് ജി ഡി ആർ എഫ് എ അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.