

യുഎഇ യിൽ ഈ മാസം 7 വരെ അസ്ഥിര കാലാവസ്ഥയെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ നവംബർ 3 മുതൽ 7 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ശൈത്യകാലത്തിലേക്കുള്ള മാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ . ചില ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകും.
അറബിക്കടലും ഒമാൻ ഉൾക്കടലും പൊതുവെ ശാന്തമായിരിക്കും.
കൂടാതെ, തീരദേശ, ഉൾപ്രദേശങ്ങളിൽ രാവിലെ ഈർപ്പം അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.