ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് ദേശിയ കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. ദുബായ് -അബുദാബി, അബുദാബി-അൽ ഐൻ മേഖലകളിൽ മൂടൽ മഞ്ഞ് വ്യാപകമാവുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഏതാനും ദിവസങ്ങൾ കൂടി അസ്ഥിര കാലാവസ്ഥ തുടരും. രാവിലെയും രാത്രിയും അന്തരീക്ഷ ഈർപ്പം കൂടും. അന്തരീക്ഷ താപനില 45-46 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലാണെങ്കിലും ഈർപ്പം കൂടുതലായതിനാൽ കൂടുതൽ ചൂട് അനുഭവപ്പെടും. സെപ്റ്റംബര്‍ 23 ആകുമ്പോഴേക്കും വേനൽക്കാലം അവസാനിക്കുകയും ശൈത്യകാലം തുടങ്ങുകയും ചെയ്യും.