യുഎഇയുടെ എംബിഇസെഡ് സാറ്റ് വിക്ഷേപണം രാത്രി 10.49ന്

UAE's MBZ sat launch at 10.49 pm
യുഎഇയുടെ എംബിഇസെഡ് സാറ്റ് വിക്ഷേപണം രാത്രി 10.49ന്
Updated on

ദുബായ്: യു.എ.ഇയുടെ ഏറ്റവും പുതിയ എർത്ത് ഇമേജിംഗ് ഉപഗ്രഹമായ എം.ബി.ഇസെഡ് സാറ്റ് ഇന്ന് (jan 14) രാത്രി വിക്ഷേപിക്കും. രാത്രി 10.49ന് യു.എസിലെ കാലിഫോർണിയ വാൻഡൻബർഗ് വ്യോമ സേനാ താവളത്തിൽ നിന്നാണ് ലോഞ്ച് ചെയ്യുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ (എം.ബി.ആർ.എസ്.സി) അധികൃതർ അറിയിച്ചു. live.mbrsc.ae എന്ന ലിങ്ക് വഴി പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടാവും.

ഇമാറാത്തി എഞ്ചിനീയർമാരുടെ ഒരു സംഘം പൂർണമായും വികസിപ്പിച്ചെടുത്ത രണ്ടാമത്തെ ഉപഗ്രഹമാണിത്. എച്ച്.സി.ടി സാറ്റ്-1 എന്ന ശക്തമായ ക്യൂബ്സാറ്റിനൊപ്പമാണിത് വിക്ഷേപിക്കുക. വിക്ഷേപണത്തിന് സർവ സജ്ജമെന്ന് ഉറപ്പാക്കാൻ യു‌.എസിൽ ഏഴംഗ സംഘവും ദുബൈയിലെ മിഷൻ കൺട്രോളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മറ്റൊരു സംഘവും പ്രവർത്തനനിരതരാണ്. യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദിന്‍റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്‍റെ പേര് നൽകിയ എം‌.ബി‌.ഇസെഡ് സാറ്റ്, സമാനതകളില്ലാത്ത ഇമേജിംഗ് ശേഷികളോടെ ഭൂമിയെ നിരീക്ഷിക്കും.

നിലവിൽ, യു.എ.ഇയുടെ 10 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലുണ്ട്. ഓരോന്നും വ്യത്യസ്ത ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. കൂടാതെ, എട്ട് ഉപഗ്രഹങ്ങൾ കൂടി നിർമ്മാണഘട്ടത്തിലാണ് . എം‌.ബി‌.ഇസെഡ് സാറ്റിൽ പൂർണമായും ഓട്ടോമേറ്റഡ് ഇമേജ് ഷെഡ്യൂളിംഗും പ്രോസസ്സിംഗ് സിസ്റ്റവും ഉണ്ട്. ഇത് എം‌.ബി‌.ആർ‌.എസ്‌.സി നിലവിൽ നിർമിക്കുന്നതിനേക്കാൾ 10 മടങ്ങ് കൂടുതൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നതാണെന്നും അധികൃതർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com